Thursday, March 10, 2011

പ്രിയ കൈരളി.. നിനക്കായ്‌ ......

പ്രകൃതീ നിന്നെ ഞാന്‍ വണങ്ങിടുന്നു ...എന്നും
നീ തന്നെ തീര്‍ത്തിടും സ്നേഹബന്ധങ്ങള്‍
നീ തന്നെ തീര്‍ത്തിടും വിഫലമോഹങ്ങള്‍
എന്തിനായ് നീ ഇത് ചെയ്തിടുന്നൂ എന്നും
എല്ലാം കണ്ചിമ്മും നിമിഷങ്ങള്‍ക്കായ്‌ മാത്രം
               നിന്‍ ചിത്തം ആര്‍ക്കും നിനയ്ക്കുവാന്‍ വയ്യല്ലോ..
               പ്രകൃതിതന്‍ ശക്തിയാല്‍  തകര്‍ത്തിടുമോരോന്നും  
               മന്നവനെപ്പോലും ദാരിദ്രനാക്കീടുന്നു  
               നിമിഷങ്ങള്‍കൊണ്ട് തകര്‍ന്നടിന്ജീടുന്നു 
               സ്വപ്നങ്ങള്‍ ചീട്ടു  കൊട്ടാരങ്ങള്‍ പോലവേ
                എങ്ങും ദുഃഖം  തളം  കെട്ടിടുന്നു
                ഭ്രാന്തരായ് ത്തീരുന്നു   മനുഷ്യക്കോലങ്ങള്‍ 
പ്രകൃതീ.. നീ എന്നും ചൊരിഞ്ഞിടുന്നു സ്നേഹം
''സ്നേഹമാണെന്നും നല്കുന്നതാശ്വാസം 
അമിതമാം സ്നേഹം  നല്‍കുന്നു വിപത്തും 
അപ്രതീക്ഷിതമായ് ബന്ധങ്ങള്‍ തകരുന്നു 
അമിതമാം സ്നേഹം   ഖോരവിഷമെന്നു തോനുന്നു 
സ്നേഹത്തിന്‍ പൊരുള്‍ എന്തെന്നറിയില്ല
അതിന്‍ പോരുളെപ്പോഴും ഞാന്‍ തിരഞ്ജീടുന്നു''
               പ്രകൃതീ നിന്നെ ഞാന്‍ കാണുന്നു പല വിധം
               താതനായ് തായയായ് ശ്വാസമായ് സര്‍വ്വമായ്
               എന്നെന്നും നിന്നെ ഞാന്‍ സ്നേഹിചിടുന്നല്ലോ
               മമ മനമുരുകി കേഴുന്നു ഞാനെന്നും
               ലകഷ്യത്തിനായല്ല  മാല്‍സര്യത്തിന്നുമല്ല
               നിന്‍ സ്നേഹത്തിന്‍ തീഷ്ണത  കുറയരുതെന്നെന്നും
കലഹങ്ങള്‍ പരിഹാസം എന്നും ഞാന്‍ കാണുന്നു
അറിയില്ലെനിക്ക്‌ നിന്‍ എതിരാളി ആരെന്നു
''യുദാസിന്‍ ജീവന്‍ ഇപ്പോഴും ചുറ്റുന്നു''...
വികലമാകുന്നു മമ ചിന്തകള്‍ എപ്പോഴും
എങ്കിലും വിശ്വാസം മുറുകെപ്പിടിക്കുന്നു
ചപലമാം പ്രവര്‍ത്തികള്‍ നിന്നെ തളര്‍ത്തില്ല
എന്നുഞാനെപ്പോഴും ഉറച്ചു ചിന്തിക്കുന്നു
എങ്കിലും എന്‍ മനം വ്യാകുലമാവുന്നു 
എന്തുഞാന്‍ ചെയ്യണം ഇത്തരുത്തിലും
തെളിയുന്നില്ലോന്നുമെന്‍ ചിത്തത്തില്‍ഇപ്പോഴും
''കേരളം ഭ്രാന്താലയം ''  എന്നവാക്കുകള്‍
ശരിഎന്നു തോന്നുമിപ്പുതുവര്‍ഷത്തില്‍ത്തന്നെയും
              എങ്കിലും എന്നോര്‍മ്മയില്‍  ചേര്‍ത്തുവച്ചീടുന്നു ഞാന്‍
              ഹരിതകംപളം പുതച്ചോരെന്‍നാടും
              വയലേലകളും കുഞ്ഞുകൈത്തോടുകളും
              മാറ്റങ്ങള്‍ക്കായി പായുന്ന ജനതയുടെ 
              ''നല്ല'' മാറ്റങ്ങള്‍ക്കായ് ഞാന്‍ പ്രാര്‍ഥിച്ചിടാം എന്നും   
           
              
 

5 comments:

ഇഷ്ടപ്പെട്ടു .......
 
hi jithu thanks.....
 
നന്നായി എഴുതിയിട്ടുണ്ട്.. ഞാനും കുറച്ചു കുറിച്ചിട്ടുണ്ട് കൈരളിയെ പറ്റി, മൂന്നാഴ്ചകള്‍ക്ക്‌ മുന്‍പ്.. ആശംസകള്‍
 
pranavam,valare nanni .rachanayil thettukal kandaal choondikkanikkan marakkaruthe...
 
എഴുതുന്നതെല്ലാം കുറച്ചു ദിവസങ്ങൾ കഴിഞു ഒന്നു കൂടെ വായിക്കുക. അപ്പോഴേ സ്വയം തെറ്റുകൾ കണ്ടെത്താൻ സാധിക്കൂ..

പ്രസിദ്ധീകരിക്കാൻ ധൃതി കാണിക്കാതിരിക്കുക.

ഒരുപാട് എഴുതാതിരിക്കാൻ ശ്റ്രമിക്കുക. ഏതു വിഷയമായാലും കുറച്ചെഴുതുക.. കൂടുതൽ പറയുക.

ആശംസകൾ. തുടർന്നെഴുതൂ...