Friday, February 18, 2011

കൊയ്ത്തുകാലം കൊയ്ത്തിന്നിറങ്ങി രാവോളം പണി ചെയ്തോ
രമ്മതന്‍ മനമൊന്നു  തേങ്ങി
ചേക്കേറു വാനായി പറന്നകലുന്നൊരു അമ്മകിളിയെപ്പോലെ 
ഞാനുമെന്‍ പയ്തലിന്‍ ചാരത്തണയുവാന്‍ വെമ്പുന്ന മനവുമായി നില്പൂദൂരെ ....
വെമ്പുന്ന മനവുമായ്‌ നില്‍പ്പൂദൂരെ ...
ചേക്കേറുവാനായി പറന്നകലുന്നൊരു അമ്മക്കിളിയെപ്പോലെ ... 
          
എന്നുണ്ണി ചാരത്തനയുംപോള്‍ ഞാനവനെന്താണ്  നല്‍കുക ഓര്‍ത്തുപോയ് ഞാന്‍ 
എന്‍ മനതാരില്‍ തെളിയുന്നതെല്ലാം മങ്ങിയ വര്‍ണങ്ങള്‍ തന്‍  ചിത്രങ്ങള്‍ മാത്രം 
അങ്ങകലെ അരയാല്‍ കൊമ്പില്‍ കൂടനയുന്നൊരു അമ്മക്കിളിയും
കൊയ്ത്തിന്റെ പങ്കെന്തോ നല്‍കുന്നു തന്കുഞ്ഞിനും
എന്‍ മനമപ്പോഴും നിശബ്ദമായ് ക്കേനു.

അമ്മ  തന്‍ചാരതനഞ്ഞപ്പോള്‍ പൊന്നുണ്ണി
ചുമ്പിച്ചു പുന്ചിരിച്ചൂയലാടി
തന്‍ നെഞ്ചു നീറി പ്പുകഞ്ഞിടവേ അമ്മ 
നീട്ടി തന്‍ ശൂന്യമാം കയ്കള്‍ രണ്ടും 
മുത്തുകള്‍ പോഴിഞ്ഞവനുടെ കണ്ണില്‍ നിന്നെ-
ത്രയോ നേരമവള്‍ചേര്‍ത്ത്  ചുമ്പിച്ചു..
മുത്തം കൊടുത്തും നെറുകയില്‍ മെല്ലെ
തഴുകിയും സാന്ത്വനവാക്കും പകര്‍ന്നു ...

അമ്മേ കളിപ്പാനായ് വരികെന്റെകൂടെ 
ഞാന്‍ തനിച്ചെന്തുകളിക്കനാനിവിടെ?
പകലന്തിയോളം തനിച്ചിരുന്നിവിടെഞാന്‍
എന്നച്ചനെന്നടുത്തുണ്ടെങ്കില്‍ എന്ന് ഞാന്‍
ആശിച്ചു പോയി ചിലപ്പോഴൊക്കെ....

മനതാരില്‍ കോപം ഉണര്ന്നുവന്നെങ്കിലും
ഉണ്ണിയെ നെഞ്ചോടു ചേര്‍ത്ത് തഴുകി
അമ്മതന്‍ കണ്ണില്‍ നിന്നുതിര്‍ന്നു വീണശ്രുക്കള്‍-
തന്‍ പോള്ളലരിയാതെ തുടച്ചു ഉണ്ണിക്കയ്കള്‍
അമ്മതന്‍ പൂമുഖം പ്രഭചൊരിഞ്ഞു
കൂടെ തൂകിനാള്‍ മന്നസ്മിതവുമുണ്ണിക്കായ്‌
ഉണ്ണിക്കവില്‍ രണ്ടും ചുവന്നു തുടുത്തു
പിന്നമ്മയുമായി ഒളിച്ചുകളിച്ചു

"ചൂരിയന്‍ "  പടിഞ്ഞാറ് താഴ്ന്നുപോയി
എന്ച്ചോരുപാട്  പേടിയായി.
ഒരു പാട്ടുപാടുമോ അമ്മേ എനിക്കിനി
ഉറങ്ങുവാനുള്ള നേരമായി.

കലത്തിലെ പഴം കഞ്ഞി ഉണ്ണിക്കായ്‌ നീട്ടിയവള്‍
ഉണ്ണിക്കയ്‌ കൊണ്ടോരുപിടിഅമ്മയ്ക്കായും നീട്ടി
അമ്മ കണ്ടൂകലം ശൂന്യമായി
ഉണ്ണിപരഞ്ഞൂ  ...........
അമ്മേ വിശപ്പില്ലെനിക്കിന്നുരങ്ങുവാന്‍  നേരമായ്
 വിങ്ങി വിങ്ങി അമ്മ താരാട്ട് പാടി
ഒരു ചെറു നൊമ്പരം തിങ്ങിയ കൊയ്തുപാട്ട്..
നെരംപുലര്‍ന്നപ്പോള്‍ അമ്മപോയി
പുഞ്ചവയലുകള്‍ കൊയ്യാനായ്
വീണ്ടും തന്‍ കുഞ്ഞിന്ന് അഷ്ടിക്കായ്‌ .......

6 comments:

നന്നായി എഴുതാൻ കഴിയും.
എഴുതിയത് പലവട്ടം വായിച്ചതിനു ശേഷം മാത്രം പോസ്റ്റ് ചെയ്യുക.
എന്നോട് അനിഷ്ടം തോന്നരുത്.
ആശംസകൾ
 
ഇനിയും എഴുതുക...
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ...
 
നന്നായി എഴുതിയിട്ടുണ്ട്...
ഇനിയും എഴുതുക, എഴുതി തെളിയുക,
അക്ഷര തെറ്റുകള്‍ വായനാ സുഖം കുറയ്ക്കുന്നു.... ശ്രദ്ധിക്കുമല്ലോ

ആശംസകള്‍..
ഭാവുകങ്ങള്‍..
 
ഓര്‍മചെപ്പേ ...
ആ ചെപ്പു തുറന്നാട്ടെ...
വാക്കുകള്‍ കഥയായും കവിതയായും പകര്‍ന്നാട്ടെ...

എല്ലാവരും പറഞ്ഞപോലെ അക്ഷരതെറ്റുകള്‍ അത്ര മാത്രം..
അമ്മ മനസ്സ് നന്നായി വര്‍ണ്ണിച്ചിട്ടുണ്ട്..

അച്ഛനെ തിരയുന്ന കുട്ടിയും, അമ്മയുടെ മനസ്സും, കുട്ടിയും എല്ലാം ഹൃദയസ്പര്‍ശി തന്നെ..
ഇനിയും എഴുതുക...

ആശംസകള്‍..
 
പഴയ കാല കവിതകളുടെ ഓര്‍മ്മക്കുട്ടിലെക്ക് എത്തിക്കുന്ന വരികള്‍.ഇന്നും ഈ ചിത്രങ്ങള്‍ നമ്മള്‍ക്ക് കാണാവുന്നതാണ്.വരികള്‍ ഒഴുക്കുണ്ടായിരുന്നു.
 
എന്റെ പുതിയ സൃഷ്ടി വായിച്ചതിനും ശേഷം മറുപടി അയച്ചതിനും എല്ലാവര്ക്കും ഞാന്‍ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു .അതിനൊപ്പം തന്നെ വ്യക്തിപരമായി തിരക്കില്‍ ആയിരുന്നത് കൊണ്ടും ,നെറ്റ് -ലെ ചില സാങ്കേതിക തടസം മൂലവും ഞാന്‍ മറുപടി അയയ്ക്കാന്‍
വൈകിയതില്‍ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു .എല്ലാവരും പറഞ്ഞത് പോലെ അക്ഷരതെറ്റുകള്‍ ഒഴിവാക്കുവാന്‍ ഞാന്‍ ശ്രമിക്കാം.കമന്റ്സ് അഭിനന്നനമായാലും ,ഉപതെശമായലും അത് എനിക്ക് രചനകള്‍ നന്നാക്കുവാനുള്ള പ്രചോദനമായിട്ടാണ് ഞാന്‍ കരുതുന്നത്.അതിനാല്‍ ഇനിയും ഇതുപോലുള്ള കമന്റ്സ് ഞാന്‍ പ്രതീക്ഷിക്കുന്നു.....